പ്രവാചകൻ ഈസാ അൽ മസിഹ് അ.സന്റെ അവസാന ആഴ്ചയിലെ സംഭവങ്ങൾ നാം പരിശോധിച്ചആറാം തീയതി – ഗുഡ ഫ്രൈഡേയിലാണ് അദ്ദേഹം കുരിശിലേറ്റപ്പെട്ടത് എന്ന് ഇഞ്ചീൽ രേഖപ്പെടുത്തുന്നു, അടുത്ത ഞായറാഴ്ച അദ്ദേഹം വീണ്ടും ജീവനിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു തൌറാത്തും സങ്കീർത്തനങ്ങളും പ്രവാചകന്മാരും ഇത് മുൻകൂട്ടി കണ്ടു. പക്ഷേ, ഇത് എന്തുകൊണ്ട് സംഭവിച്ചു, ഇന്ന് നിങ്ങൾക്കും എനിക്കും അതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? . ഇവിടെ ഈസാ അൽ മസിഹ് പ്രവാചകൻ ൻഎന്താണു നമുക്ക് എന്താണു വാഗ്ദാനം നൽകിയിരിക്കുന്നതെന്നും അദ്ദേഹത്തിൽകൂടി നമുക്ക് ലഭ്യമാകുന്ന കരുണയും ക്ഷമയും എങ്ങനെ സ്വായത്തമാക്കാം എന്നതും മനസ്സിലാക്കാൻ ഇവിടെ നാം ആഗ്രഹിക്കുന്നു. ഇത് നമ്മെ സൂറഅസ്-സഫഫത്ത് (സൂറ 37) ൽ വിവരിച്ചിട്ടുള്ള ഇബ്റാഹീം അ.സന്റെ മോചനദ്രവ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ പോലും സഹായിക്കും, Malayalam translation. സൂറ അൽ ഫാതിഹ (സൂറ 1 -ആരംഭം) “നമുക്ക് നേരായ വഴി കാണിച്ചു തരണമേ” എന്ന് അള്ളാഹുവിനോട് ആവശ്യപ്പെടുമ്പോളും, മാത്രമല്ല ‘മുസ്ലിം’ എന്നതുകൊണ്ട് ‘സമർപ്പിക്കുന്ന ഒരു വ്യക്തി’ എന്ന അർത്ഥം വരുന്നു എന്നതു മനസ്സിലാക്കുവാനും എന്തുകൊണ്ട് വുളു, സക്കാത്ത്, ഹലാൽ തുടങ്ങിയ മതാചാരങ്ങൾ നല്ലതാണെങ്കിലും, ന്യായ വിധി ദിനത്തിൽ അവയൊന്നും തന്നെ മതിയായ നല്ല ഫലപ്രാപ്തിയല്ല നൽകുന്നത് എന്നും മനസ്സിലാക്കുവാൻ കഴിയും.
മോശം വാർത്ത – നമ്മുടെ അല്ലാഹുവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രവാചകന്മാർ പറയുന്നത് എന്താണു
തൗറാത്ത് പഠിപ്പിക്കുന്നത് അല്ലാഹു മനുഷ്യരാശിയെ സൃഷ്ടിച്ചപ്പോൾ അവിടുന്ന്
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഉൽപ്പത്തി 1:27
“സാദൃശ്യം” എന്നത് ഒരു ഭൗതികമായ അർഥത്തിൽ അല്ല, മറിച്ച്, നാം വൈകാരികവും മാനസികവും സാമൂഹികവും ആത്മീയവുമായ രീതിയിൽ അവനെ പ്രതിഫലിപ്പിക്കുന്നതിനെക്കുറിച്ചാണു. നാം സൃഷ്ടിക്കപ്പെട്ടത് അവനുമായുള്ള ബന്ധത്തിൽ ആയിരിക്കുവാൻ ആണു. Malayalam translation. താഴെ നൽകിയിട്ടുള്ള സ്ലൈഡിൽ നമുക്ക് ഈ ബന്ധം ദൃശ്യവൽക്കരിക്കുവാൻ കഴിയും. Malayalam translation. സ്രഷ്ടാവ് അനന്തനായ ഭരണാധികാരി എന്ന നിലയിൽ, ഏറ്റവും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നാൽ സ്ളൈഡിനു താഴെ സ്ത്രീയും പുരുഷനും ഇരിക്കുന്നു, അതിനു കാരണം നാം നശ്വരർ ആണു. അവർ തമ്മിലുള്ള ബന്ധം ഒരു രേഖാചിത്രത്തിൽക്കൂടി വിവരിച്ചിരിക്കുന്നു
തന്റെ സ്വഭാവത്തിൽ അല്ലാഹു വളരെ ശ്രേഷ്ഠനാണു- അവിടുന്ന് വിശുദ്ധനാണു. അതുകൊണ്ട് സബൂർ പറയുന്നത്
4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.
5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.സങ്കീർത്തനം 5:4-5
ആദം ഒരു അനുസരണക്കേട് ചെയ്തു – ഒന്നേ ഒന്ന്- എന്നാൽ വിശുദ്ധനായ ദൈവത്തിനു അവനെ ന്യായം വിധിക്കേണ്ടിയിരുന്നു. തൌറാത്തും ഖുർആനും രേഖപ്പെടുത്തിയിരിക്കുന്നത് അല്ലാഹു അദ്ദേഹത്തെ നശ്വരനാക്കി മാത്രമല്ല അവന്റെ സാന്നിധിയിൽ നിന്നും അവനെ പുറത്താക്കി എന്നാണു. ഇതേ സാഹചര്യം തന്നെയാണു നമുക്കും നിലനിൽക്കുന്നത്. Malayalam translation. നാം ഏതെങ്കിലും തരത്തിൽ പാപം ചെയ്യുകയോ, അനുസരണക്കേടു കാണിക്കുകയോ ചെയ്യുമ്പോൾ, നാം ദൈവത്തിൻറെ സാദൃശ്യത്തിനു അനുസരിച്ച് പ്രവർത്തിക്കാത്തതിനാൽ നാം അല്ലാഹുവിനെ അപമാനിക്കുകയാണു. അതു വഴി അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം തകരുന്നു. ഇത് നമ്മുടെ സ്രഷ്ടാവിനും നമുക്കും ഇടയിൽ ഒരു പാറക്കെട്ട് പോലെയുള്ള തടസ്സം സൃഷ്ടിക്കുന്നതിനു കാരണമാകുന്നു.
പാപം മൂലമുള്ള തടസ്സം മതപരമായ ഗുണങ്ങൾ കൊണ്ട് തുറക്കുവാൻ ശ്രമിക്കുന്നു.
മതപരമായ പ്രവർത്തികൾ കൊണ്ടോ അല്ലെങ്കിൽ ജോലികൾ കൊണ്ടോ നമ്മിൽ പലരും അല്ലാഹുവും നാമും തമ്മിലുള്ള തടസ്സത്തെ മറികടക്കുവാൻ ശ്രമിക്കുന്നു. പ്രാർത്ഥന, ഉപവാസം, ഹജ്ജ്, പള്ളിയിൽ പോകുന്നവർ, സകാത്ത്, ദാന ധർമ്മങ്ങൾ തുടങ്ങിയവയാണ് അടുത്ത ഉദാഹരണം നൽകിയിരിക്കുന്നതു പോലെ ചിലർ ഈ തടസ്സം മറികടക്കുവാൻ ചെയ്യുക. മതപരമായ നേട്ടങ്ങൾ ചില പാപങ്ങളെ റദ്ദാക്കും എന്നാണ് ചിലർ പ്രതീക്ഷിക്കുന്നത്. നമ്മുടെ പല പ്രവൃത്തികളും മതിയായ യോഗ്യത നേടിയാൽ നമ്മുടെ എല്ലാ പാപങ്ങളും റദ്ദാക്കുകയും അതു വഴി കരുണയും പാപമോചനവും ലഭിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു.
എന്നാൽ, നമുക്ക് എത്രമാത്രം യോഗ്യത വേണം, പാപങ്ങൾ റദ്ദാക്കപ്പെടുവാൻ? നമ്മുടെ നന്മനിറഞ്ഞ പ്രവർത്തികൾ ഈ പാപങ്ങൾ റദ്ദാക്കുന്നതിനും ദൈവത്തിനും നമുക്കിടയിൽ വന്നു കൊണ്ടിരുന്ന തടസ്സം മറികടക്കുന്നതിനും പര്യാപ്തമാണ് എന്നതിനു നമ്മുടെ ഉറപ്പ് എന്താണ്? നല്ല ഉദ്ദേശത്തോടു കൂടിയുള്ള നമ്മുടെ ശ്രമങ്ങൾ മതിയാകുമോ എന്ന് നമുക്ക് അറിയുവാൻ കഴിയുമോ? നമുക്ക് യാതൊരു ഉറപ്പുമില്ല, അതിനാൽ ഞങ്ങൾ കഴിയുന്നത്ര ചെയ്യാൻ ശ്രമിക്കുന്നു, ന്യായ വിധിദിവസം അത് മതിയാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
യോഗ്യത നേടുന്നതിനുള്ള കർമങ്ങളോടു കൂടെ, നല്ല ഉദ്ദേശ്യങ്ങൾക്കായുള്ള പരിശ്രമങ്ങൾ, നമ്മളിൽ പലരും നല്ലതു പ്രവർത്തിക്കാൻ കഠിനമായി പ്രയത്നിക്കുന്നു. പ്രാർത്ഥനയ്ക്ക് മുമ്പ് നാം വുളു വളരെ ശ്രദ്ധയോടെ നിർവ്വഹിക്കുന്നു. നാം അശുദ്ധരാവുന്ന ആളുകളിൽ നിന്നും വസ്തുക്കളിൽ നിന്നും ഭക്ഷണപദാർഥത്തിൽ നിന്നും അകന്നു നിൽക്കുവാൻ നാം കഠിനമായി അധ്വാനിക്കുന്നു. എന്നാൽ ഏശയ്യാ പ്രവാചകൻ ഇങ്ങനെ വെളിപ്പെടുത്തി:
6 ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.
യെശയ്യാവ് 64:6
നമ്മെ അശുദ്ധരാക്കുന്ന എല്ലാ ത്തിനെയും ഒഴിവാക്കിയാൽ പോലും, നമ്മുടെ പാപങ്ങൾ നമ്മുടെ ‘നീതിപ്രവർത്തികളെ’ ‘വൃത്തികെട്ട തുണി’ പോലെ ഉപയോഗ ശൂന്യമാക്കും. അതൊരു മോശം വാർത്തയാണ്. പക്ഷേ, അത് കൂടുതൽ വഷളാകുന്നു.
മോശം വാർത്ത: പാപത്തിന്റെയും മരണത്തിന്റെയും ശക്തി
പ്രവാചകൻ മൂസാ അ.സ വ്യക്തമായും നിയമം അനുസരിച്ച് പൂർണ്ണമായ അനുസണം ആവശ്യമാണ് എന്ന് വ്യക്തമായ മാർഗ്ഗ നിർദ്ദേശം നൽകി. നിയമം “മിക്ക ആജ്ഞകളും പിന്തുടരുവാൻ ശ്രമിക്കുക” എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ , നിയമം ആവർത്തിച്ചു പറഞ്ഞു, പാപത്തിന്റെ ശമ്പളം മരണം ആകുന്നു എന്ന്. നൂഹ് അ.സന്റെ കാലത്തും ലൂത്ത് അ.സ ന്റെ ഭാര്യയുടെ കാര്യത്തിൽ പോലും പാപം മൂലം മരണം സംഭവിച്ചതായി നാം കണ്ടു.
ഇഞ്ചീൽ ഈ സത്യം താഴെ പറയുന്ന രീതിയിൽ സംഗ്രഹിക്കുന്നു:
പാപത്തിന്റെ ശമ്പളം രണമാണ്…
റോമർ 6:23
“മരണം” എന്ന വാക്കിനു യധാത്ഥ അർത്ഥം ‘വേർപിരിയൽ’ എന്നാണ്. നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തിൽ നിന്ന് വേർപെട്ടാൽ നാം ശാരീരികമായി മരിക്കുന്നു. അതുപോലെ തന്നെ നാം ഇന്നും ആത്മീയമായി ദൈവത്തിൽ നിന്ന് വേർപെട്ട്, അവന്റെ ദൃഷ്ടിയിൽ മരിച്ചും അശുദ്ധരുമായിരിക്കുന്നു.
ഇത് നാം പാപങ്ങളുടെ മോചനത്തിനു വേണ്ടി പ്രവർത്തികൾ വഴി യോഗ്യത നേടുന്നതിൽ നമ്മുടെ പ്രത്യാശ വയ്ക്കുന്നതിലുള്ള പ്രശ്നം വെളിപ്പെടുത്തുന്നു. നമ്മുടെ കഠിനപ്രയത്നവും, ഗുണവും, നല്ല ഉദ്ദേശ്യങ്ങളും, പ്രവൃത്തികളും തെറ്റല്ലെങ്കിലും, നമ്മുടെ പാപങ്ങൾക്ക് ആവശ്യമായ പ്രതിഫലം (‘വേതനം’) എന്നത് ‘ മരണമാണ്’ എന്നതിനാൽ, നമ്മുടെ കഠിനാധ്വാനം, നന്മ, നല്ല ഉദ്ദേശങ്ങൾ, പ്രവൃത്തികൾ എന്നിവ അപര്യാപ്തമാണ് എന്നതാണ് പ്രശ്നം. മരണത്തിനു മാത്രമേ ദൈവത്തിന്റെ നീതിയെ തൃപ്തിപ്പെടുത്തുവാൻ കഴിയൂ എന്നതുകൊണ്ടാണ് ഈ മതിൽ മരണത്തിനു മാത്രമേ മറികടക്കുവാൻ കഴിയുകയുള്ളൂ. ഹലാൽ ഭക്ഷണം കഴിക്കുന്നതിലൂടെ അർബുദം (മരണം) ഭേദമാക്കാൻ ശ്രമിക്കുന്നതുപോലെയാണ് യോഗ്യത നേടിയെടുക്കാനുള്ള നമ്മുടെ ശ്രമങ്ങൾ. ഹലാൽ ഭക്ഷണം കഴിക്കുന്നത് തെറ്റല്ല, അത് നല്ലതാണ് – ഹലാൽ ഭക്ഷണം കഴിക്കണം – എന്നാൽ അത് അർബ്ബുദം ഭേദമാക്കുകയില്ല. ക്യാൻസർ കോശങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നു അതു കൊണ്ട് ക്യാൻസറിനു വളരെ വ്യത്യസ്തമായ ചികിൽസയാണു ആവശ്യം.
അതുകൊണ്ട്, മതപരമായ യോഗ്യതയുണ്ടാക്കുവാനുള്ള നമ്മുടെ ശ്രമങ്ങളിലും നല്ല ഉദ്ദേശങ്ങൾ പോലും, നമ്മുടെ സൃഷ്ടാവിന്റെ ദൃഷ്ടിയിൽ ഒരു ശവം പോലെ നാം മൃതരു അശുദ്ധരുമാണ്
ഇബ്രാഹിം അ.സ – നേരായ പാത കാണിക്കുന്നു
പ്രവാചകൻ ഇബ്രാഹിം അ.സ എന്ന പ്രവാചകനിൽ ഇത് വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിനു ‘നീതി’ കണക്കിട്ടു, അതു പറഞ്ഞു, തന്റെ യോഗ്യതകൊണ്ടല്ലായിരുന്നു, മറിച്ച്, അദ്ദേഹം താൻ സ്വയമായി നേടുവാൻ ശ്രമിക്കാതെ തനിക്കു ആവശ്യമായത ദൈവം കരുതിക്കൊള്ളുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചു. അദ്ദേഹത്തിന്റെ മഹത്തായ യാഗത്തിൽ നാം കണ്ടത് മരണം (പാപത്തിന്റെ ശമ്പളം) നൽകപ്പെട്ടു പക്ഷെ അതു തന്റെ മകനല്ല, മറിച്ച് ദൈവം നൽകിയ ആട്ടിൻകുട്ടിയിൽക്കൂടി ആണു.
- അവന്ന് പകരം ബലിയര്പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്കുകയും ചെയ്തു.
- പില്ക്കാലക്കാരില് അദ്ദേഹത്തിന്റെ ഇബ്രാഹീമിന്റെ ) സല്കീര്ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
- ഇബ്രാഹീമിന് സമാധാനം!
നല്ല വാർത്ത: ഈസ മസീഹ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു
സൂറ ഫാതിഹയിലെ (സൂറ1 – പ്രാരംഭം) നേർ വഴികാണിക്കണമേ എന്ന റെ അഭ്യർത്ഥന പ്രകാരം നമുക്ക് കാണിക്കാൻ പ്രവാചകന്റെ ഉദാഹരണം ഉണ്ട്.
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്.നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള് സഹായം തേടുന്നു. ഞങ്ങളെ നീ നേര്മാര്ഗത്തില് ചേര്ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്ഗത്തില് . കോപത്തിന്ന് ഇരയായവരുടെ മാര്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്ഗത്തിലുമല്ല
സൂറ അൽ–ഫാതിഹ 1:4-7
ദൈവം എങ്ങനെ യാണ് പാപിക്കു മറുവില നൽകുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇഞ്ചീൽ വിശദീകരിക്കുന്നത്.
പാപത്തിന്റെ കൂലി മരണമാണ്, എന്നാൽ ദൈവത്തിന്റെ ദാനം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ ആകുന്നു
റോമർ6:23
ഇതുവരെ എല്ലാം ‘മോശം വാർത്ത’ ആയിരുന്നു. എന്നാൽ ‘ഇഞ്ചീൽ’ എന്നാൽ ‘ശുഭവാർത്ത’ എന്നാണു യധാർത്ഥ അർത്ഥം അതിൽ ഈസയുടെ മരണമാകുന്ന ബലി നമുക്കും ദൈവത്തിനും ഇടയിൽ ഉള്ള തടസ്സം മറികടക്കുന്നതിനു പര്യാപ്തമാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് എന്തുകൊണ്ടും ഒരു നല്ല വാർത്തയാണെന്ന് നമുക്ക് കാണാൻ കഴിയും.
പ്രവാചകൻ ഇസാ അൽ മസിഹ് ബലിയർപ്പിക്കപ്പെട്ടു, പിന്നീട് മരിച്ചവരിൽ നിന്നും ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു, അങ്ങനെ അദ്ദേഹം ഇപ്പോൾ നമുക്ക് ഒരു പുതിയ ജീവിതം വാഗ്ദാനം ചെയ്യുന്നു. ഇനി നമുക്ക് ഇനി മുതൽ പാപത്താൽ ഉളവാകുന്ന മരണത്തിന്റെ തടവുകാരായി തുടരേണ്ട ആവശ്യമില്ല.
അവന്റെ ത്യാഗത്തിലും പുനരുത്ഥാനത്തിലും ഈസ അൽ മസിഹ് നമ്മെ ദൈവത്തിൽ നിന്ന് നമ്മെ വേർതിരിക്കുന്ന പാപത്തിൽ നിന്നും ദൈവത്തിലേക്ക് ഉള്ള കവാടമായി മാറി. ഇതുകൊണ്ടാണ് പ്രവാചകൻ ഇങ്ങനെ പറഞ്ഞത്:
9 ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.യോഹന്നാൻ 10:9-10
ഈ കവാടം കാരണം, നമ്മുടെ പാപം ഒരു തടസ്സമായിത്തീരുന്നതിന് മുമ്പ് സ്രഷ്ടാവുമായി നമുക്ക് ഉണ്ടായിരുന്ന ബന്ധം നമുക്ക് വീണ്ടും നേടിയെടുക്കാൻ കഴിയും,അങ്ങിനെനമുക്ക് കരുണ നേടുവാനും നമ്മുടെ പാപങ്ങളുടെ മോചനവും നമുക്ക് ഉറപ്പാക്കാൻ കഴിയും.
ഇഞ്ചീൽ പ്രസ്താവിക്കുന്നതുപോലെ:
5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.1 തിമോ2:5-6
താങ്കൾക്ക് ദൈവത്തിൽ നിന്നുമുള്ള സമ്മാനം
‘എല്ലാ മനുഷ്യർക്കും’ വേണ്ടി പ്രവാചകന് ‘സ്വയം നൽകി’ . അതുകൊണ്ട് തന്നെ ഈ വിഷയം നിങ്ങളെയും ഞാനും ഉൾക്കൊള്ളണം. അദ്ദേഹത്തിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അദ്ദേഹം ഒരു ‘മധ്യസ്ഥൻ’ എന്ന നിലയിൽ വില നൽകി, നമുക്ക് ജീവൻ വാഗ്ദാനം ചെയ്യുന്നു. ഈ ജീവിതം എങ്ങനെയാണ് നൽകപ്പെടുന്നത്?
പാപത്തിന്റെ കൂലി മരണമാണ്, എന്നാൽ ദൈവത്തിന്റെ ദാനം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ ആകുന്നു
റോമർ6:23
അത് എങ്ങനെ യാണ് നമുക്ക് നൽകുന്നത് എന്ന് ശ്രദ്ധിക്കുക. ഇത് ഒരു … ‘സമ്മാനം’ ആയാണു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. സമ്മാനങ്ങളെക്കുറിച്ച് ചിന്തിക്കുക. സമ്മാനം എന്തു തന്നെയായാലും, അത് ശരിക്കും ഒരു സമ്മാനമാണെങ്കിൽ അത് നിങ്ങൾ ജോലി ചെയ്യാത്ത തും അർഹത കൊണ്ട് സമ്പാദിക്കാത്തതുമായ ഒരു കാര്യമാണ്. നിങ്ങൾ അത് സമ്പാദിച്ചാൽ, സമ്മാനം ഇനി ഒരു സമ്മാനമല്ല-അതൊരു പ്രതിഫലമാണ്! അതുപോലെ തന്നെ ഈസാ അൽ മസിഹിന്റെ ത്യാഗത്തെ നിങ്ങൾക്ക് യോഗ്യതയാക്കുവാനോ സമ്പാദിക്കാനോ കഴിയില്ല. ഇത് ഒരു സമ്മാനമായി ആണു നൽകപ്പെടുന്നത്. അത് അത്രമാത്രം ലളിതമാണ്.
എന്താണ് സമ്മാനം? അത് ‘നിത്യജീവൻ‘ ആണ്. അതായത്, താങ്കളെയും എന്നെയും മരണത്തിലേക്ക് കൊണ്ടുവന്ന ആ പാപത്തിന്റെ ശമ്പളം നൽകിക്കഴിഞ്ഞു. ദൈവം താങ്കളെയും എന്നെയും ഒരുപാട് സ്നേഹിക്കുന്നു. അത് അത്രമാത്രം ശക്തിമത്താണു.
അപ്പോൾ താങ്കളും ഞാനും എങ്ങനെ യാണ് നിത്യജീവൻ നേടുന്നത്? വീണ്ടും, സമ്മാനങ്ങളെക്കുറിച്ച് ചിന്തിക്കുക. ആരെങ്കിലും താങ്കൾക്ക് ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് താങ്കൾ തീർച്ചയായും ‘സ്വീകരിക്കണം’ ഒരു സമ്മാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മുടെ മുമ്പിൽ രണ്ടു മാർഗ്ഗങ്ങൾ ആണു ഉള്ളത്. ഒന്നുകിൽ അത് നിരസിക്കപ്പെടുന്നു (“നന്ദി വേണ്ട”) അല്ലെങ്കിൽ അത് സ്വീകരിക്കപ്പെടുന്നു (“നിങ്ങളുടെ സമ്മാനത്തിന് നന്ദി. ഞാൻ അത് സ്വീകരിക്കും”). അതു കൊണ്ട് ഈ സമ്മാനം നാം സ്വീകരിക്കണം. അത് മനസിൽ വിശ്വസിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുവാൻ കഴിയുന്ന ഒന്നല്ല. അതിൽ നിന്നുള്ള പ്രയോജനം ലഭിക്കണമെങ്കിൽ, നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെടുന്ന ഏതൊരു സമ്മാനവും താങ്കൾ തീർച്ചയായും ‘സ്വീകരിച്ചിരിക്കണം’.
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.യോഹന്നാൻ 1:12-13
വാസ്തവത്തിൽ, ഇഞ്ചീൽ ദൈവത്തെക്കുറിച്ച് പറയുന്നതെന്തെന്നാൽ
എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്ന് നമ്മുടെ രക്ഷകനായ ദൈവം ആഗ്രഹിക്കുന്നു…
1 തിമോ2:3-4
അവൻ ഒരു രക്ഷകനാണ്, ‘എല്ലാ മനുഷ്യരും’ തന്റെ സമ്മാനം സ്വീകരിക്കുകയും, മരണത്തിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കപ്പെടുകയും ചെയ്യമ്നമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു ചെയ്യുന്നു. ഇത് അവന്റെ ഇഷ്ടം – ഇതാണെങ്കിൽ അവന്റെ സമ്മാനം സ്വീകരിക്കുക എന്നത് അവന്റെ ഹിതത്തിൻ പ്രകാരം ലളിതമായി തന്നെത്തന്നെ സമർപ്പിക്കുന്നതാണു അത് സ്വീകരിക്കുക എന്നതു കൊണ്ട് അർത്ഥമാക്കുന്നത്- മുസ്ലിം എന്ന വാക്കിന്റെ അർത്ഥം പോലെത്തന്നെ ആണത്- അതായത് കീഴ്പ്പെടുന്നവൻ ആരോ അവൻ
എങ്ങനെയാണ് ഈ സമ്മാനം നമുക്ക് നേടുവാൻ സാധിക്കുക?ഇഞ്ചീൽ പറയുന്നു
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും
റോമർ10:12
ഈ വാഗ്ദാനം ‘എല്ലാവർക്കും’ വേണ്ടിയാണെന്നത് ശ്രദ്ധിക്കേണ്ടതാണു. ഈസ അൽ മസിഹ് മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റിരിക്കുന്നതു കൊണ്ട് അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു. . നിങ്ങൾ അവിടുത്തെ വിളിച്ചാൽ അവിടുന്ന് കേളൾക്കുകയും അവിടുന്നു താങ്കൾക്ക് അദ്ദേഹത്തിന്റെ സമ്മാനം നൽകുകയും ചെയ്യും. താങ്കൾ അദ്ദേഹത്തെ വിളിച്ചപേക്ഷിച്ചു നോക്കൂ. ഒരുപക്ഷേ, താങ്കൾ ഒരിക്കലും ഇത് ചെയ്തിട്ടില്ലായിരിക്കാം. താങ്കളെ സഹായിക്കുന്ന ഒരു മാതൃക താഴെ കൊടുക്കുന്നു. ഇത് ഒരിക്കലം ഒരു മാന്ത്രിക മന്ത്രമല്ല. അവ അധികാരം നൽകുന്ന പ്രത്യേക വാക്കുകളും അല്ല. ഈ സമ്മാനം നൽകാൻ ഈസ അൽ മസിഹിൽ നമുക്ക് സ്ഥാനം നൽകുന്നത് ഇബ്രാഹിമിന്റെ വിശ്വാസം പോലെ വിശ്വാസം നമുക്ക് ഉണ്ടാകുമ്പോൾ ആണു. നാം അവനെ വിശ്വസിക്കുമ്പോൾ, അവൻ നമ്മെ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യും. ഇഞ്ചീൽ ശക്തിമത്തായതാണു, എന്നാൽ വളരെ ലളിതവുമാണ്. നിങ്ങൾക്ക് സഹായകരമെന്ന് തോന്നുന്നുവെങ്കിൽ ഈ മാതൃക പിന്തുടരാൻ മടിക്കേണ്ടതില്ല.
പ്രിയ പ്രവാചകനും കർത്താവുമായ ഈസാ അൽ മസിഹേ. എന്റെ പാപങ്ങൾ കൊണ്ട് ഞാൻ ദൈവത്തിൽ നിന്ന് വേർ പെട്ടിരിക്കുന്നു. ഞാൻ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും, എന്റെ ശ്രമങ്ങൾ ഈ തടസ്സങ്ങൾ മറികടക്കുവാൻ സഹായിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു. പക്ഷെ എന്റെ എല്ലാ പാപങ്ങളും കഴുകി വെടിപ്പാക്കുവാനുള്ള ത്യാഗമാണ് അങ്ങയുടെ മരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങയുടെ ത്യാഗമരണത്തിനു ശേഷം അങ്ങ് ഉയിർത്തെഴുന്നേറ്റു എന്ന് എനിക്കറിയാം, അതിനാൽ അങ്ങയുടെ ത്യാഗം പര്യാപ്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ ഞാൻ എന്നെ അങ്ങയിൽ സമർപ്പിക്കുന്നു. എന്റെ പാപങ്ങളിൽ നിന്ന് എന്നെ ശുദ്ധീകരിക്കാനും എന്റെ സ്രഷ്ടാവിനോട് മധ്യസ്ഥം ചെയ്യാനും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. അതിനാൽ എനിക്ക് നിത്യജീവൻ നൽകാൻ കഴിയും. ഈ മാസിഹ്, എനിക്ക് വേണ്ടി ഈ കാര്യങ്ങൾ ചെയ്തതിന് നന്ദി, എന്റെ ജീവിതത്തിൽ നിങ്ങൾ തുടർന്ന് എന്നെ നയിക്കുമോ? അതിനാൽ ഞാൻ എന്റെ കർത്താവായി അങ്ങയെ ഇനി മുതൽ പിന്തുടരുമെന്ന് ഞാൻ തീരുമാനിക്കുന്നു.
ഏറ്റവും കരുണയുള്ള ദൈവത്തിന്റെ നാമത്തിൽ തന്നെ